എന്നെ ഏറെ സ്നേഹിക്കുകയും ഇപ്പോഴും സൗഹൃദം കാത്തുസൂക്ഷിക്കുകയും ചെയ്യുന്ന അതോടൊപ്പം എനിക്ക് ഗുണം കാംക്ഷിക്കുന്നവരുമായ സമസ്തക്കാരായ ചില സുഹത്തുക്കൾ ഉണ്ട്..!, ത്വരീഖത്തുമായി ഞാൻ എന്ത് പോസ്റ്റിട്ടാലും അതിന് താഴെ ഗുണകാംഷാപരമായ കമന്റുകളുമായി അവർ ഇപ്പോഴും വരാറുണ്ട്..!, “സമസ്ത തള്ളിയവരെ” എന്നാണു ത്വരീഖത്തിനെ പ്രതിബാധിക്കുന്നത്..! ഇന്ന് വരെ ഈ ഒരു വാക്കല്ലാതെ സമസ്ത എന്തിന് തള്ളി എന്ന് പറയാൻ ദൈര്യം കാണിക്കാറില്ല..!, ശംസുൽ ഉലമയുടെയും കണ്ണിയ്യത്ത് അഹ്മദ് മുസ്ലിയാരുടെയും മഹത്വം പറയും, തുടർന്ന് അവർ തള്ളിയ എന്നൊരു കാരണവും., കൗതുകമെന്തെന്നാൽ അസ്ഹരി തങ്ങൾ കാണാത്ത അറിയാത്ത ശംസുൽ ഉലമയുടെയും കണ്ണിയത്തുസ്താദിന്റെയും വാദങ്ങൾ ഇവർക്ക് എവിടന്ന് കിട്ടുന്നു എന്നാണു, അല്ലങ്കിൽ അസ്ഹരി തങ്ങൾ പിഴച്ചയാളാണെന്ന് പറയണം.., പോട്ടെ.., ഈ ത്വരീഖത്തിനെ തള്ളണമെങ്കിൽ ആരെയൊക്കെ പിഴച്ചവരായി കരുതണം, പറവണ്ണ മുഹ്‌യിദ്ധീൻ കുട്ടി മുസ്‌ലിയാർ (ന.മ), ഖാഇദുൽ ഖൗമ് സയ്യിദ് അബ്ദുറഹിമാൻ ബാഫഖി തങ്ങൾ, തുടങ്ങി എണ്ണം പറഞ്ഞ പൂർവ്വികരെ മുഴുവൻ പിഴച്ചവരാകണം..! അത് പറയുമ്പോ എപ്പളും പറയുന്ന ഒരു മറുപടി ഉണ്ട്., അവരൊക്കെ സമസ്ത തള്ളുന്നതിന്റെ മുമ്പ് വഫാത്തായാവരാണ് എന്ന്..!, അപ്പൊ സമസ്ത തള്ളുന്നതിന്റെ മുമ്പ് പിഴച്ചു മരിച്ചുപോയാൽ കുഴപ്പമില്ലേ..?!, അതോ സമസ്ത തള്ളിയപ്പോഴാണോ ത്വരീഖത്ത് പിഴച്ചത്..?!!, എന്നാ പിന്നെ എന്തിനാ ഇങ്ങനെ മറ്റുള്ളവരെ പിഴപ്പിക്കാൻ നടക്കുന്നത്…?!.
ഈ പോസ്റ്റ് ഇതിനൊന്നുമല്ല, വളരെ അത്ഭുതപ്പെടുത്തിയ മറ്റൊരു കാര്യം സമസ്തയുടെ സ്ഥാപക കാലത്തെ പഴയ ആലിമീങ്ങളും കേരള മുസ്ലിംകളുടെ മുൻകാലത്തെ ആത്മീയ നേതാക്കന്മാരായ മഖ്ദൂമുമാരും വരെ തള്ളിപ്പറഞ്ഞ കൊണ്ടോട്ടി കൈ എന്നപേരിൽ അറിയപ്പെട്ടിരുന്ന കൊണ്ടോട്ടി ത്വരീഖത്ത് മഹാനായ സയ്യിദ് ഇപ്പോൾ സമസ്തയുടെ പല നേതാക്കളും സ്വീകരിക്കുകയും അവിടത്തെ ത്വരീഖത്തിലെ മഹാന്മാരായ പിന്മുറക്കാരായ കണ്ണ്യാല മൗലാ (റ) ഹുവിനെയും അവിടത്തെ ഖലീഫമാരെയും ബൈഅത്ത് ചെയ്യുന്നതിനെയും പറ്റി ചോദിക്കുമ്പോൾ ആ ചോദ്യം ഇവർ കാണുന്നെ ഇല്ല..!, അന്ന് ഹഖായ ചിശ്തി സ്വാബിരി വഴിയായ ആ ത്വരീഖത്തിനെ തള്ളിയ നിലപാട് തെറ്റായി എന്ന് തിരുത്തിയോ..?, അതോ സമസ്തക്ക് തെറ്റ് പറ്റില്ലെന്ന് പറഞ്‍ ഇപ്പോഴും തള്ളിപ്പറയുമോ..?, അതുമല്ലങ്കിൽ സില്സിലയിൽനിന്ന് കൊണ്ടോട്ടി തങ്ങളുടെ പേര് വെട്ടിയോ..?, (അതേതായാലും ഏലംകുളം ബാപ്പു മുസ്‌ലിയാർ ത്വ.ഉ ഉൾപ്പെടെയുള്ള അവിടത്തെ ഖലീഫമാർ ജീവിച്ചിരിക്കുന്ന കാലത്തോളം സമ്മതിക്കില്ല) ഇനി അന്നത്തെ ശറഇന് വിരുദ്ധമായ കാര്യങ്ങളെ പുതിയ സമസ്ത ശറഇന് അനുകൂലമാക്കിയോ..?, എന്താണ് സംഭവിച്ചത്..!
ബഹുമാന്യരായ എ.പി അബൂബക്കർ മുസ്‌ലിയാർ ത്വ.ഉ, ഉസ്താദ് അബ്ദുൽ ഹകീം ഫൈസി ആദൃശ്ശേരി ഉൾപ്പെടെ പിഴച്ച സർട്ടിഫിക്കറ്റ് വാങ്ങിയ കുറെ നേതാക്കന്മാർ ഉണ്ട്, അക്കൂട്ടത്തിൽ അകാരണമെന്ന് തോന്നിയവരുടെ പേര് പരാമർശിച്ചു എന്ന് മാത്രം, അസഹിഷ്ണുതയുടെ ചില കുരുകൾ പൊട്ടുമെങ്കിലും ചൊറിയാൻ കാരണം കിട്ടി എന്ന് ആശ്വസിക്കാലോ..?, ഈ അന്തമായ സംഘടനാ സങ്കുചിതത്വം കൊണ്ട് എന്തൊക്കെ തെറികളാണ് മഹാനായ എ.പി ഉസ്താദിനെ അടക്കം പ്രായവും പാണ്ഡിത്യവും ഏറെ തൗഫീഖുമുള്ള പണ്ഡിതന്മാരെ ചെറിയ പിള്ളേർ പോലും പറഞ്ഞു കൂട്ടിയത്..!?, “പിഴച്ച” എന്ന സർട്ടിഫിക്കറ്റ് കൊടുക്കാനുള്ള ഏജൻസിയാണ് എന്ന് തോന്നിപ്പോകും ഇപ്പോഴത്തെ യൂത്തന്മാരെ കാണുമ്പോൾ..! ഒരാശ്വാസം പക്കാ വഹാബികളും സുഹാബികളും അടുത്ത വഹാബീ പ്രസിഡന്റ്മാരും ഉൾപ്പെടുന്നതാണല്ലോ പുതിയ സമസ്ത എന്നതാണ്…!
മേൽ വിഷയത്തിൽ കൊണ്ടോട്ടി ത്വരീഖത്തിനെ “പിഴച്ച” ഗണത്തിൽ പെടുത്തിയിട്ടുണ്ട് എന്ന് പുതിയ സമസ്തയുടെ (തെറ്റ് പറ്റില്ലെന്ന് വാദമുള്ള) ചരിത്ര പണ്ഡിതൻ അൻവർ സ്വാദിഖ് ഫൈസി തന്റെ ഫെയ്‌സ്ബുക്ക് വാളിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. തെളിവ് അറ്റാച്ച് ചെയ്ത പ്രസ്തുത പോസ്റ്റിന്റെ ലിങ്ക് ഞാനും ഇവിടെ പോസ്റ്റ് ചെയ്യുന്നു. ഇതിനെ സംബന്ധിച്ച് ഒരു നല്ല മറുപടിയുമായി വരുമെന്ന് പ്രതീക്ഷിക്കുന്നു.